യുനെസ്കോയുടെ സാഹിത്യ നഗരം പദവി ഇനി കോഴിക്കോടിനും

യുനെസ്കോയുടെ സാഹിത്യ നഗരം പദവി ഇനി കോഴിക്കോടിനും.

യുനെസ്കോയുടെ സാഹിത്യനഗരം പദവി കോഴിക്കോടിനുള്ള വലിയ അംഗീകാരമാണെന്നും അഭിമാന നിമിഷമെന്നും കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് പറഞ്ഞു. സാഹിത്യ നഗരം പദവി കോഴിക്കോടിനുള്ള വലിയ അംഗീകാരമാണ്. സാഹിത്യ രംഗത്തും മാധ്യമ രംഗത്തും എല്ലാം കോഴിക്കോട് കൈവരിച്ച മികവ് അംഗീകരിക്കുന്നതാണ് ഈ നേട്ടം. ഒരുപാട് പേരുടെ പരിശ്രമത്തിന്‍റെ ഫലമാണിതെന്നും രണ്ടുവർഷത്തോളമായി കോർപ്പറേഷൻ ഈ ശ്രമങ്ങളുടെ പിന്നാലെയായിരുന്നുവെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.

സാഹിത്യ നഗരമായി മാറിയതോടെ സാഹിത്യ പ്രോത്സാഹനം ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോടിന്‍റെ സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് യുനെസ്കോയുടെ അംഗീകാരം. യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിൽ (യു സി സി എൻ) ആണ് കോഴിക്കോട് ഇടംപിടിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു നഗരം യുനെസ്കോയുടെ സാഹിത്യനഗരം പട്ടികയിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കോഴിക്കോട് കോർപ്പറേഷന്‍റെ നേതൃത്വത്തിൽ യുനെസ്കോയുടെ സാഹിത്യ നഗരം പട്ടികയിൽ ഇടം പിടിക്കാനായി വലിയ ശ്രമങ്ങൾ ആയിരുന്നു നടത്തിയിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group