എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ് മൂലം സ്വാഗതാർഹമെന്ന് കത്തോലിക്ക കോൺഗ്രസ്.
കത്തോലിക്ക പള്ളികൾക്ക് ബാധകമായ കാനോൻ നിയമപ്രകാരവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ചട്ടങ്ങൾ പ്രകാരവും കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഭൂമി വാങ്ങാനും വിൽക്കാനും തീരുമാനിച്ചതെന്ന സഭയുടെ നിലപാടുകൾ ശരി വയ്ക്കുന്നതാണ് സർക്കാരിന്റെ സത്യവാങ് മൂലം.
നാളുകളായി അനാവശ്യ ആരോപണങ്ങൾ നിരത്തി നിരന്തരം മാർ ആലഞ്ചേരിയെ പൊതു സമൂഹത്തിൽ അപഹാസ്യനാക്കാൻ ശ്രമിക്കുന്നവർക്കുള്ള ശക്തമായ തിരിച്ചടിയാണ് സർക്കാരിന്റെ ഈ നിലപാട്.
അതിരൂപതയുടെ ഭൂമി വിൽപ്പനയിൽ നിന്നു സാമ്പത്തിക തിരിമറി നടത്തി നേട്ടമുണ്ടാക്കി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പോലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. വസ്തു വിൽപ്പനയിൽ ഉദ്ദേശിച്ച വരുമാനം ലഭിക്കാതെ വന്ന അവസ്ഥ പരിഹരിക്കാൻ ദേവികുളത്തും കോട്ടപ്പടിയിലും സ്ഥലങ്ങൾ വാങ്ങിയതിനെ മേജർ ആർച്ച്ബിഷപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സാമ്പത്തിക തിരിമറിയായി, എതിർപക്ഷം തെറ്റായി പ്രചാരണം ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതു ശരി വയ്ക്കുന്നതാണ് സുപ്രീംകോടതിയിലെ സർക്കാർ നിലപാട്.
വൈകിയാണെങ്കിലും സത്യസന്ധമായ ഒരു നിലപാട് സ്വീകരിക്കുവാനും സത്യവാങ്മൂലം നൽകുവാനും തയാറായ സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group