കര്‍ണാടക ദേശീയപാതയില്‍ മണ്ണിടിച്ചില്‍; മലയാളി ഡ്രൈവറും ലോറിയും നാല് ദിവസമായി മണ്ണിനടിയില്‍

കോഴിക്കോട്: കർണാടക ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ പെട്ട മലയാളി ഡ്രൈവറെ കുറിച്ച്‌ നാലാം ദിനവും വിവരമില്ല.

കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തില്‍പെട്ടത്. ജിപിഎസ് വഴി പരിശോധിക്കുമ്ബോള്‍ മണ്ണിനടിയില്‍ ലോറി കിടക്കുന്നതായാണ് കാണുന്നത്. ആരും സഹായിക്കാനില്ലാതെ നിസാഹായവസ്ഥയിലാണ് കുടുംബം.

ഫോണ്‍ ഇടയ്‌ക്കിടെ റിംഗ് ചെയ്യുന്നത് കുടുംബത്തിന് പ്രതീക്ഷയേകുന്നുണ്ട്. അർ‌ജുന്റെ രണ്ടാമത്തെ നമ്ബർ ഇപ്പോള്‍‌ റിംഗ് ചെയ്യുന്നുണ്ടെന്ന് ഭാര്യ കൃഷ്ണപ്രിയ പറ‍ഞ്ഞു. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍‌ നമ്ബർ സ്വിച്ച്‌ ഓഫായി. രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.

അർ‌ജുനെ കാണാതായ വിവരം അറിഞ്ഞപ്പോള്‍ വൈകിയെന്നും ഉദ്യോഗസ്ഥതലത്തില്‍ ഇടപെടല്‍ ആരംഭിച്ചെന്നും ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാർ‌ പറഞ്ഞു. കർണാടക ഗതഗാഗത മന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m