ഉരുൾപൊട്ടൽ : സർവ്വതും നഷ്ടപ്പെട്ട ജനങ്ങൾക്ക് 82 ലക്ഷത്തോളം രൂപയുടെ സഹായവുമായി മെൽബൺ സീറോ മലബാർ രൂപത

വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് 146,707.41 ഓസ്‌ട്രേലിയൻ ഡോളർ (82 ലക്ഷം രൂപ)നൽകാൻ സാധിച്ചുവെന്ന് ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാര്‍ ജോൺ പനന്തോട്ടത്തിൽ. രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും നിന്നും ഓഗസ്റ്റ് മാസത്തിൽ വിശുദ്ധ കുർബാന മധ്യേ പ്രത്യേക സ്‌തോത്ര കാഴ്ചയിലൂടെ ശേഖരിച്ച തുകയാണ് പുനരധിവാസപ്രവർത്തനങ്ങൾക്കായി ദുരിതമേഖല ഉൾപ്പെടുന്ന മാനന്തവാടി, താമരശ്ശേരി രൂപതകൾക്കായി നല്കിയത്.

സമാനതകളില്ലാത്ത തീരാദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ കാണിച്ച അനുകമ്പയ്ക്കും പിന്തുണയ്ക്കും എല്ലാ രൂപതാഗംങ്ങളെയും അഭിനന്ദിക്കുന്നുവെന്നും നിസ്വാർത്ഥമായ ഈ ഉപവിപ്രവർത്തികൾക്ക് ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്നും ദുരിതാശ്വാസഫണ്ടുമായി സഹകരിച്ച ഏവർക്കും നന്ദി അര്‍പ്പിക്കുകയാണെന്നും മാര്‍ ജോൺ പനന്തോട്ടത്തിൽ പ്രസ്താവനയില്‍ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m