കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷൻ; തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനല്‍ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും.

രാവിലെ പത്തിന് കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായാകും ഫ്ലാഗ് ഓഫ് നടത്തുക. ജനപ്രതിനിധികളും മറ്റ് അതിഥികളും ചടങ്ങില്‍‌ പങ്കെടുക്കും.

ദിവ്യാംഗ കുട്ടികളുമായാകും ആദ്യ ട്രെയിൻ ആലുവയ്‌ക്ക് പുറപ്പെടുക. പിന്നാലെ പൊതുജനങ്ങള്‍‌ക്കായി സർവീസ് ആരംഭിക്കും. ആലുവയില്‍ നിന്ന് എസ്‌എൻ ജംഗ്ഷൻ വരെ ചെലവാകുന്ന 60 തന്നെയാണ് ഉദ്ഘാടനത്തോടനുബന്ധിച്ച്‌ തൃപ്പൂണിത്തുറയിലേക്കും ഏർ‌പ്പെടുത്തിയിരിക്കുന്നത്.

കേരള തനിമ പ്രകടമാകും വിധത്തിലാണ് സ്റ്റേഷന്റെ നിർമ്മാണം. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്‍പളുമായി ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം ഈ സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാൻസ് മ്യൂസിയവും ഉടനെ പൊതുജന ങ്ങള്‍ക്കായി തുറന്ന് നല്‍കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m