ചരിത്ര നിമിഷം…. പത്രോസിന്റെ പിൻഗാമി ഹംഗറിയിൽ കാലുകുത്തി….

ഹംഗറി : ചരിത്ര നിമിഷത്തിന് സാക്ഷിയായി ഹംഗറി.പത്രോസിന്റെ പിൻഗാമി ഹംഗറിയിൽ കാലുകുത്തി.ബുഡാപെസ്റ്റില്‍ നടക്കുന്ന 52ാം ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഹംഗറിയിൽ എത്തി.റോമിലെ ഫിയാമിസിനോ എയർപോർട്ടിൽ നിന്ന് അലിറ്റാലിയ ഫ്ലൈറ്റ് A320 ൽ രാവിലെ 6 വത്തിക്കാനിൽ നിന്ന് പുറപ്പെട്ട മാർപാപ്പാ 7 45 ഓടെ ബുഡാപെസ്റ്റി
എത്തിച്ചേർന്നു. തുടർന്ന് ഔദ്യോഗിക സ്വീകരണത്തിന് ശേഷം ബുഡാപെസ്റ്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ വച്ച് രാഷ്ട്രപതിയും, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷം മെത്രാന്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബുഡാപെസ്റ്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ എക്യൂമെനിക്കൽ സഭകളുടെയും ഹംഗറിയില്‍ നിന്നുള്ള ചില യഹൂദ സമൂഹങ്ങളുടെയും പ്രതിനിധികളുമായും പാപ്പ ചര്‍ച്ച നടത്തും. ഇതിന് ശേഷമാണ് ഹീറോസ് ചത്വരത്തില്‍ മാർപാപ്പ ദിവ്യബലിയര്‍പ്പിക്കുക…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group