നായ്ക്കള്‍ക്ക് ലൈസൻസ് നിര്‍ബന്ധം: ഹൈക്കോടതി

തെരുവ് നായ്ക്കളേക്കാള്‍ പ്രാധാന്യം മനുഷ്യർക്കാണെന്നും നായ്ക്കളെ പരിപാലിക്കുന്നവർക്ക് തദ്ദേശസ്ഥാപനങ്ങള്‍ ലൈസൻസ് ഉറപ്പാക്കമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

സ്‌കൂള്‍ വിദ്യാർത്ഥികളെയും പ്രഭാതസവാരിക്കാരെയുമെല്ലാം ആക്രമിക്കുന്ന തെരുവുനായ്ക്കള്‍ സമൂഹത്തിന് ഭീഷണിയാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.തെരുവുനായ ശല്യത്തിനെതിരെ കണ്ണൂർ, മുഴത്തടം സ്വദേശി ടി.എം. ഇർഷാദ് അടക്കമുള്ളവരുടെ ഹർജിയാണ് പരിഗണിച്ചത്. പരിക്കേല്‍ക്കുന്ന തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന മുഴത്തടം സ്വദേശി രാജീവ്കൃഷ്ണന്റെ വീട്ടുവളപ്പില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നായ്ക്കളെ പരിപാലിക്കുന്നത് ഭീഷണിയാണെന്നായിരുന്നു ഹർജിയിലെ ആരോപണം. ലൈസൻസ് കിട്ടാൻ രാജീവ് കൃഷ്ണൻ ഒരു മാസത്തിനകം അപേക്ഷ നല്‍ണമെന്നും ഹർജിക്കാരെയടക്കം കേട്ടായിരിക്കണം അനുവദിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. സെൻട്രല്‍ ബ്യൂറോ ഒഫ് ഹെല്‍ത്ത് ഇന്റലിജൻസിന്റെ കണക്കുപ്രകാരം 2020ല്‍ 733 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m