പുറന്തള്ളപ്പെടുന്നവരെ നമുക്ക് ശുശ്രൂഷിക്കാം : മാർപാപ്പാ

കഷ്ടപ്പെടുകയും ഒറ്റപ്പെടുകയും ഒരുപക്ഷേ പാർശ്വവത്കരിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്നവരെ ശുശ്രൂഷിക്കാൻ ആഹ്വാനം നൽകി കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ് എന്ന ഭാഷകളില്‍ #ആഗോള രോഗീ ദിനം എന്ന ഹാഷ്ടാഗോടു കൂടിയാണ് പാപ്പാ തന്റെ സന്ദേശം പങ്കുവച്ചത്.

സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കഷ്ടപ്പെടുകയും ഒറ്റപ്പെടുകയും ഒരുപക്ഷേ പാർശ്വവത്കരിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്നവരെ നമുക്ക് ശുശ്രൂഷിക്കാം. പ്രാർത്ഥനയിൽ, പ്രത്യേകിച്ച് പരിശുദ്ധ കുർബ്ബാനയിൽ കർത്താവായ ക്രിസ്തു നമുക്കു നൽകുന്ന പരസ്പരസ്നേഹത്താൽ, ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും മുറിവുകൾ നമുക്ക് ഉണക്കാം.”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group