സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചങ്ങനാശേരി അതിരൂപതാംഗവും തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളി വികാരിയുമായ റവ.ഫാ. മോർളി കൈതപ്പറമ്പിലിനെ ലെയ്സൺ ഓഫീസറായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു.
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സീറോ മലബാർ സഭയ്ക്കായി ഒരു ലെയ്സൺ ഓഫീസർ വേണമെന്ന ആവശ്യം സിനഡ് അംഗീകരിച്ചതിനെ തുടർന്നാണ് ഈ നിയമനം.
2020 മുതൽ തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്തു വരവേയാണ് ഫാ. കൈതപ്പറമ്പിലിനെ ഈ പുതിയ ഉത്തരവാദിത്വം കൂടി സഭ ഏൽപ്പിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m