തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാര്‍ ദീര്‍ഘകാല അവധിയെടുക്കുന്നത് തടയാന്‍ നടപടി. ചികിത്സയ്‌ക്ക് അല്ലാതെയുള്ള ദീര്‍ഘകാല അവധികള്‍ റദ്ദാക്കാന്‍ നിര്‍ദേശം നല്കിയെന്നും മന്ത്രി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ദീര്‍ഘകാല അവധിയില്‍ തുടരുകയാണ്. സ്ഥലം മാറ്റത്തിന് പിന്നാലെ ദീര്‍ഘകാല അവധിയെടുക്കും. മൂന്നുമാസം വരെ തുടര്‍ച്ചയായി ലീവെടുത്താല്‍ മാത്രമേ താത്കാലിക ജീവനക്കാരെ നിയമിക്കാനാവൂ. പലരും ഒരുമാസം ലീവെടുത്തശേഷം ഒരാഴ്ച ജോലിക്കെത്തും. വീണ്ടും അവധിയിലേക്ക് പോകും. ഇത് പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുന്നു. ദീര്‍ഘകാല അവധി ഏതൊക്കെ അവസരത്തില്‍ അനുവദിക്കാം എന്നതിന് തദ്ദേശ സെക്രട്ടറിയും ഡയറക്ടറും ചേര്‍ന്ന് മാനദണ്ഡങ്ങള്‍ തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ ലഭിച്ച 17799 പരാതികളില്‍ 16767 എണ്ണവും തീര്‍പ്പാക്കി. ഈ മാസം ഒന്നിന് നടന്ന വയനാട് ജില്ലാ അദാലത്തില്‍ ലഭിച്ചവ ഉള്‍പ്പെടെ 1032 പരാതികളാണ് തീര്‍പ്പാക്കാന്‍ ശേഷിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group