വൈദികനെ കാണാതായിട്ട് ഒരുമാസം; പ്രാർത്ഥന അഭ്യർത്ഥിച്ച് രൂപത നേതൃത്വം

നൈജീരിയയിൽ നിന്ന് വൈദികനെ കാണാതായിട്ട് ഒരുമാസം പിന്നിടുന്നു. അബൂജ അതിരൂപതയിൽ സേവനം ചെയ്തുവരികയായിരുന്ന കത്തോലിക്ക വൈദികൻ ഫാ. സാംപ്സൺ ഇമോഖിദിയെ ഒക്ടോബർ ഒന്നു മുതലാണ് കാണാതാകുന്നത്. ഈ സാഹചര്യത്തിൽ വൈദികനെ സുരക്ഷിതമായി കണ്ടെത്തുന്നതിനായി പ്രത്യേകം പ്രാർത്ഥന അഭ്യർത്ഥിച്ചിരിക്കുകയാണ് അബൂജ രൂപതാധികൃതർ.

തിരോധാനം സംബന്ധിച്ച് സിവിൽ അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അവർ അന്വേഷണം നടത്തുന്നുണ്ടെന്നും അതിരൂപത പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. വൈദികനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ രൂപതയെ അറിയിക്കണമെന്നും സഭാനേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.

നൈജീരിയയിൽ, വൈദികരും സന്യസ്ത‌രും തട്ടിക്കൊണ്ടുപോകലിനും കൊള്ളയടിക്കലിനും ഇരയാകുന്നത് തുടർക്കഥയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട ഒരു നിയമ നടപടിയും ഇതിനെതിരെ സ്വീകരിക്കുന്നില്ല എന്നത് ക്രൈസ്തവരോടുള്ള വിവേചനം ആണ് വ്യക്തമാക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group