സ്നേഹമാണ് സഭയുടെ അസ്ഥിത്വo: യുവജനങ്ങളോട് മാർപാപ്പാ

യേശുക്രിസ്തു ജീവിതത്താലും മരണോത്ഥാനങ്ങളാലും വെളിപ്പെടുത്തിയ ദൈവപിതാവിൻറെ കരുണാദ്ര സ്നേഹമാണ് ക്രൈസ്തവനായിരിക്കുക എന്നതിന്റെ അടിസ്ഥാനമെന്ന് യുവജനങ്ങളെ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

യുവജനത്തിനായുള്ള കത്തോലിക്കാമതബോധനത്തിൻറെ “യുകാറ്റിൻറെ” (Youcat) പുതിയ പതിപ്പ് അവതരിപ്പിച്ചു കൊണ്ട് ഫ്രാൻസീസ് പാപ്പാ യുവജനത്തിന് നല്കിയ കത്തിലാണ് ഈ ഉദ്ബോധനം ഉള്ളത്. “സന്തോഷത്തിൻറെ സങ്കേതപദം” അഥവാ,” “സന്തോഷത്തിൻറെ പാസ്വേഡ്” എന്ന പേരിലാണ് കത്ത് പരസ്യപ്പെടുത്തിയത്.

വിശ്വാസത്തിൽ പക്വത പ്രാപിച്ചവർക്ക് യേശുവിനെക്കുറിച്ച് പറയാതിരിക്കാനും അവിടത്തെ അവതരിപ്പിക്കാതിരിക്കാനും അവിടത്തെ പ്രഘോഷിക്കുന്നതിനായി പരിശ്രമിക്കാതിരിക്കാനും ആവില്ല എന്ന വസ്തുതയും പാപ്പാ അടിവരയിട്ടുകാട്ടുന്നു. യേശുവിനോടുള്ള സ്നേഹം ലോകമഖിലം പ്രസരിപ്പിക്കുന്നതിൻറെ സന്തോഷമാണ് വാസ്തവത്തിൽ, സുവിശേഷവത്ക്കരണത്തിൻറെ മധുരിക്കുന്ന ആനന്ദം എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group