‘മാർച്ച് ഫോർ ലൈഫ് -2024’ ഓഗസ്റ്റ് 10ന്

കാരിസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തുന്ന ‘ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് -2024’ ഓഗസ്റ്റ് 10നു തൃശൂരിൽ നടത്തുമെന്നു സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കേരളത്തിൽ ഇതാദ്യമാണെന്നും കഴിഞ്ഞ വർഷം പുനെയിലായിരുന്നു പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 174 രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ സെമിനാർ, എക്‌സിബിഷൻ, ദിവ്യബലി, പൊതുസമ്മേളനം, മാർച്ച് എന്നിവ നടക്കും. പതിനായിരത്തിലേറെപ്പേർ മാർച്ചിൽ പങ്കെടുക്കും.

തൃശൂർ അതിരൂപത ജോൺപോൾ പ്രോലൈഫ് സമിതിയും അതിരൂപത കരിസ്‌മാറ്റിക് പ്രസ്ഥാനവും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ചെയർമാനും ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കാലിസ്റ്റ് കോ- ചെയർമാനുമായി നൂറ് അംഗങ്ങൾ ഉൾക്കൊള്ളുന്ന വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m