ഇടയലേഖനം വിശ്വാസികളിൽ നിന്നും മറച്ചുവെക്കുന്നത് വലിയ തെറ്റ് : പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം വ്യക്തമാക്കുന്ന സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും സിനഡിലെ മുഴുവൻ മെത്രാൻമാരും സംയുക്തമായി എഴുതിയ വിശുദ്ധ കുർബാനയുടെ ഏകീകൃത രീതിയിലുള്ള അർപ്പണത്തെക്കുറിച്ചുള്ള ഇടയലേഖനം വിശ്വാസികളിൽ നിന്നും മറച്ചുവെക്കുന്ന ചില വൈദികരുടെ സ്വഭാവത്തിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു.

കത്തോലിക്ക പൗരോഹിത്യം ( തിരുപ്പട്ടം ) മാർപാപ്പയാൽ നിയുക്തരായ മെത്രാൻമാരുടെ കൈവെപ്പ് ശുശ്രുഷയിലൂടെ ലഭിക്കുന്നതാണ്. രൂപതാധ്യക്ഷന്റെ കല്പനകൾ അനുസരിക്കാതെ ഇടവക വൈദികന് സ്വാതന്ത്രമായ നയങ്ങളോ നിലപാടുകളോ സഭ അനുവദിക്കുന്നില്ല.

സഭാ നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കും, ദൈവജനത്തിന്റെ കാഴ്ചപ്പാടുകൾക്കും താല്പര്യങ്ങൾക്കും വൈദികർ പ്രാധാന്യം നൽകണമെന്നും സെക്രട്ടറി സാബു ജോസ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group