ദൈവസ്നേഹമാണ് സഹനത്തെ അതിജീവിക്കാനുള്ള ഔഷധം : മാർപാപ്പാ

സഹനത്തെ അതിജീവിക്കാനുള്ള മെച്ചപ്പെട്ട ഔഷധമാണ് ദൈവസ്നേഹമെന്ന് ഫ്രാൻസിസ് പാപ്പ.

ജനറൽ ചാപ്റ്ററിൽ പങ്കെടുത്തുവരുന്ന തിരുഹൃദയത്തിന്റെ ഹോസ്പിറ്റലർ സിസ്റ്റേഴ്സ്, വിശുദ്ധ കാമില്ലോയുടെ പെൺമക്കൾ എന്നീ സന്ന്യസ്ത സമൂഹാംഗങ്ങളുടെ പ്രതിനിധികൾക്ക് അനുവദിച്ച കൂടികാഴ്ചയിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.

രോഗികളായ മനുഷ്യർക്കുവേണ്ടിയുള്ള ശുശ്രൂഷയുടെ മൂല്യവും, ഇരുസമൂഹങ്ങളും ചെയ്യുന്ന സേവനത്തിന്റെ പ്രാധാന്യവും പാപ്പ എടുത്തുപറഞ്ഞു. വലിയ കണക്കുകൂട്ടലുകൾ ഇല്ലാതെ, സ്നേഹത്തിന്റെ “വിശുദ്ധമായ ഉന്മാദത്താൽ“ പ്രേരിതരായി, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനുകീഴെ, വലിയ സേവനങ്ങൾ ചെയ്യാൻ തയ്യാറാകുന്ന സഭാസ്ഥാപകപിതാക്കളുടെയും മാതാക്കളുടെയും ചരിത്രമാണ് രണ്ട് സന്ന്യസ്തസഭകളുടെയും ആരംഭത്തിൽ കാണാനാകുന്നതെന്ന് പാപ്പാ പറഞ്ഞു. ഒപ്പം സ്നേഹമില്ലെങ്കിൽ ഒന്നുമില്ലെന്ന് പാപ്പ ഇരു സമൂഹങ്ങളെയും ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group