സാഹോദര്യത്തിലും കൂട്ടായ്മയിലുമാണ് സഭ മുന്നേറേണ്ടതെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

സഭ മുന്നേറേണ്ടത് സാഹോദര്യത്തിലും കൂട്ടായ്മയിലുമാണെന്ന് ഉദ്ബോധിപ്പിച്ച് സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ.

സീറോമലബാർസഭയുടെ മുപ്പത്തിരണ്ടാമത് സിനഡിന്റെ മൂന്നാം സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്.

വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, മേപ്പാടി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായ പേമാരിയിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി യുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾ ക്കും സീറോമലബാർസഭ കൂടെയുണ്ടെന്ന് മേജർ ആർച്ചുബിഷപ്പ് ഉദ്ഘാടനസന്ദേശത്തിൽ പറഞ്ഞു. സമാനതകളില്ലാത്ത ഈ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സിനഡുസമ്മേളനത്തിന്റെ ആരംഭത്തിൽ പിതാക്കന്മാർ മൗനപ്രാർത്ഥന നടത്തി. പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവരെ നഷ്ട്ടമായവരുടെയും വേദനയിൽ പങ്കുചേരുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും തട്ടിൽ പിതാവ് കൂട്ടിച്ചേർത്തു.

പാലാ രൂപത ആതിഥേയത്വം വഹിക്കുന്ന സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മാർ റാഫേൽ തട്ടിൽ പിതാവ് സിനഡുപിതാക്കന്മാരെ അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m