മാമ അന്തൂല വിശുദ്ധ പദവിയിലേക്ക്..

സത്യ വിശ്വാസത്തിന് വേണ്ടി നിലകൊണ്ട് ജീവിതം സമര്‍പ്പിച്ച മാമ അന്തൂല എന്നറിയപ്പെടുന്ന മരിയ അന്റോണിയോ ഡി പാസ് വിശുദ്ധ പദവിയിലേക്ക്.

ലൂർദ്ദ്നാഥയുടെ തിരുനാളും മുപ്പത്തിരണ്ടാം ലോക രോഗീദിനവും ആചരിക്കപ്പെടുന്ന ഇന്ന്, സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാന്‍സിസ് പാപ്പ മരിയ അന്റോണിയോയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും.
അർജൻറീനയുടെ പ്രസിഡൻറ് ജാവിയർ മിലിയും ചടങ്ങിൽ പങ്കെടുക്കും.

1767ൽ ലാറ്റിൻ അമേരിക്കയിൽ പ്രദേശത്തിന്റെ നിയന്ത്രണം ഉണ്ടായിരുന്ന സ്പെയിനിലെ രാജാവ് ജെസ്യൂട്ട് വൈദികരെ പുറത്താക്കിയതിനു ശേഷം മാമ അന്തൂലയാണ് ഇഗ്നേഷ്യൻ ആത്മീയത വിസ്മൃതിയിൽ ആയിപ്പോകാതെ കാത്തുസൂക്ഷിച്ചത്. അവർ തുക്കുമാൻ പ്രവിശ്യയിലൂടെ ജെസ്യൂട്ട് വൈദികർ ധരിക്കുന്നതിന് സമാനമായ വസ്ത്രം ധരിച്ച് ചുറ്റി സഞ്ചരിച്ചു. ചില സമയങ്ങളിൽ പ്രദേശത്തെ ജനങ്ങൾ അന്തൂലക്ക് മാനസിക പ്രശ്നമുണ്ടെന്നും, അവർ മന്ത്രവാദിനി ആണെന്നും അടക്കമുളള ആക്ഷേപങ്ങൾ നടത്തി. എന്നിരുന്നാലും ക്രിസ്തു സാക്ഷ്യം പകര്‍ന്നുള്ള ധ്യാനങ്ങൾ സംഘടിപ്പിക്കുന്നതിൽ നിന്ന് അന്തൂല പിന്നോട്ട് പോയില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group