മണിപ്പൂർ കലാപം; കേസുകൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കും

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

മണിപ്പൂരിലെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനും നടപടികൾ സ്വീകരിക്കാനും രണ്ട് സമിതികളെ സുപ്രിംകോടതി ആഗസ്റ്റ് 7 ന് നിയോഗിച്ചിരുന്നു. അതിന് ശേഷമുള്ള സാഹചര്യങ്ങളാകും ഇന്ന് സുപ്രിം കോടതി വിലയിരുത്തുക.

മുൻ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തൽ അധ്യക്ഷനായ മൂന്നംഗ ജഡ്ജിമാരുടെ സമിതിയും ഐപിഎസിന്റെ നേത്യത്വത്തിലുള്ള അന്വേഷണ മേൽനോട്ട സമിതിയും ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ബലാത്സംഗം ചെയ്യുകയും ശേഷം നഗ്നകളാക്കി അപമാനിയ്ക്കുകയും ചെയ്ത യുവതികളുടെ ഹർജ്ജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നുവെന്നും എല്ലാ പരാതികളിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു എന്നും സംസ്ഥാന സർക്കാർ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group