വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സ്വാന്തനവുമായി മാര്‍ റാഫേല്‍ തട്ടില്‍

വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദര്‍ശനം നടത്തി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷ്, പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോള്‍, ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്, വാകേരി കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മരോട്ടിപ്പറമ്പില്‍ പ്രജീഷ് എന്നിവരുടെ വീടുകളാണ് മാര്‍ തട്ടില്‍ സന്ദര്‍ശിച്ചത്. രാവിലെ 9.30നായിരുന്ന അജീഷിന്റെ വീട്ടില്‍ സന്ദര്‍ശനം. അജീഷിന്റെ ഭാര്യ ഷീബ, മക്കളായ അല്‍ന, അലന്‍ എന്നിവരെയും കുടുംബത്തിലെ മറ്റംഗങ്ങളെയും വലിയ പിതാവ് ആശ്വസിപ്പിച്ചു.

കുടുംബത്തിനൊപ്പം സഭ എപ്പോഴും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി. രാവിലെ പത്തരയ്ക്കും 11നും ഇടയിലായിരുന്നു പാക്കത്ത് വെള്ളച്ചാലില്‍ പോളിന്റെയും കാരേരിക്കുന്ന് ശരത്തിന്റെയും വീടുകളില്‍ സന്ദര്‍ശനം. പോളിന്റെ ഭാര്യ സാലിയോട് വീട്ടിലെ സാഹചര്യം മകള്‍ സോനയുയെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ വലിയ പിതാവ് ചോദിച്ചറിഞ്ഞു. ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ, വയനാട്ടില്‍ മെച്ചപ്പെട്ട ചികിത്സാസൗകര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m