മാര്‍ച്ച് ഫോര്‍ ലൈഫ് ഈ മാസം 19ന്

ഭ്രൂണഹത്യയെന്ന മാരക തിന്മയെ അപലപിച്ച് ലോകത്ത് ഏറ്റവും അധികം പേര്‍ പങ്കെടുക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലി ഈ മാസം 19ന് വാഷിംഗ്ടൺ ഡിസിയിൽ നടക്കും.

റാലിക്ക് മുന്നൊരുക്കമായി ജനുവരി 18നും 19നും ഇടയിൽ നടക്കുന്ന ദേശീയ ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാൻ അമേരിക്കന്‍ മെത്രാന്‍ സമിതി വിശ്വാസികളോട് ആഹ്വാനം ചെയ്തു.

മാർച്ച് ഫോർ ലൈഫിന്റെ തലേദിവസം വാഷിംഗ്ടൺ ഡിസിയിലെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ നാഷണൽ ഷ്രൈൻ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയിലാണ് പ്രോലൈഫ് മാര്‍ച്ചിന് മുന്നൊരുക്കമായി ജാഗരണ പ്രാര്‍ത്ഥന നടക്കുക. വൈകുന്നേരം 5:00 മണിക്ക് (പ്രാദേശിക സമയം) വിശുദ്ധ കുർബാനയോടെ വാർഷിക പരിപാടി ആരംഭിക്കും. അർലിംഗ്ടൺ ബിഷപ്പും അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോ-ലൈഫ് ആക്ടിവിറ്റീസ് കമ്മിറ്റി പ്രസിഡന്റുമായ ബിഷപ്പ് മൈക്കൽ എഫ് വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികനാകും.

വിശുദ്ധ കുർബാനയ്ക്ക് തൊട്ടുപിന്നാലെ, ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാർത്ഥന, ആശീർവാദം എന്നിവ നടക്കും. ജനുവരി 19-ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കൊളംബസ് ബിഷപ്പ് ബിഷപ് ഏൾ ഫെർണാണ്ടസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമാപന കുർബാനയോടെയാണ് ജാഗരണ പ്രാര്‍ത്ഥന സമാപിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group