ഇറ്റാലിയൻ മിഷ്ണറിയുടെ മരണം: അനുശോചനം അറിയിച്ച് മാർപ്പാപ്പാ…

അമേരിക്കന്‍ രാജ്യമായ പെറുവില്‍ ദരിദ്രരായ കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ”ഓപ്പറേഷൻ മാറ്റോ ഗ്രോസൊ”എന്ന സംഘടനയിലെ അംഗവും ഇറ്റലിയില്‍ നിന്നുള്ള കത്തോലിക്ക മിഷ്ണറിയുമായ നാദിയാ ഡി മുനാറിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മാർപാപ്പ,ഏപ്രിൽ 21 ബുധനാഴ്ചയാണ് പെറുവിന്റെ തലസ്ഥാനമായ ലിമയ്ക്ക് 400 കിലോമീറ്റർ അകലെയുളള ‘മമ്മ മിയ’ എന്ന് പേരുള്ള മാറ്റോ ഗ്രോസൊയുടെ സ്ഥാപനത്തില്‍ വച്ചാണ് നാദിയാ കൊല്ലപ്പെട്ടത്.അക്രമത്തെ മാർപ്പാപ്പ അപലപിച്ചു. നാദിയാ യുടെ രക്തസാക്ഷിത്വം ക്രൈസ്തവ മിഷനറി സമൂഹത്തിന് പ്രചോദനം ആണെന്നും നിസ്വാർത്ഥമായി സേവനം ചെയ്യുന്ന മിഷനറിമാർക്ക് ജീവൻപോലും നഷ്ടമാകുമെന്ന സത്യം ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുന്നുവെന്ന് മാർപാപ്പയ്ക്ക് വേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാട്രോ പരോളിൻ അയച്ച സന്ദേശത്തിൽ അറിയിച്ചു,നാദിയയുടെ വേർപാടിൽ കുടുംബങ്ങളോടൊപ്പം വേദനയിൽ പങ്കുചേരുന്നതായും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതായും സന്ദേശത്തിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group