ഇടയനോടൊപ്പo മരിയൻ സൈന്യം.

നവമാധ്യമ രംഗത്ത് സഭയുടെ ശബ്ദമായി മാറിക്കൊണ്ടിരിക്കുന്ന മരിയൻ സൈന്യം വേൾഡ് മിഷന്റെ ഓൺലൈൻ ന്യൂസ് പോർട്ടലായ മരിയൻ വൈബ്സ് എട്ടുമാസം പിന്നിടുന്നു. വാർത്തകൾ വളച്ചൊടിച്ചുകൊണ്ട് വിശ്വാസികളുടെ ഇടയിൽ ഭിന്നത വിതയ്ക്കാൻ ഒരുങ്ങുന്ന ദൃശ്യ-ശ്രാവ്യ പ്രമുഖ മാധ്യമങ്ങളുടെയും, ഗൂഢ സംഘങ്ങളുടെയും ഇടയിൽ സത്യത്തിന്റെ ശബ്ദമായി വ്യക്തവും കൃത്യവുമായ വിവരങ്ങൾ വിശ്വാസികളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്ന മരിയൻ വൈബ്സ് ന്യൂസ്പോർട്ടൽ കുടുംബാംഗങ്ങളും, ഈ കുടുംബത്തെ നയിക്കുന്ന ഇടയനായ ബഹുമാനപ്പെട്ട റാഫേൽ തട്ടിൽ പിതാവുമായി സംഭാഷണം നടത്തുന്നു. സൂം ആപ്ലിക്കേഷനിലൂടെ ജൂൺ ആറാം തീയതി രാത്രി 8 30 ( ഇന്ത്യൻ സമയം ) (യുകെ ടൈം) വൈകിട്ട് 4 മണിക്കും മീറ്റിംഗ് നടത്തപ്പെടുന്നത്. നവമാധ്യമരംഗത്ത് ക്രൈസ്തവ വിശ്വാസo മുറുകെ പിടിച്ചുകൊണ്ട് സഭയുടെ ശബ്ദമായി നിലകൊള്ളുന്ന മരിയൻ വൈബ്സ്ന്റെ എല്ലാ പ്രവർത്തനങ്ങളെയും യോഗത്തിൽ വിലയിരുത്തുന്നു.മരിയൻ സൈന്യം വേൾഡ് മിഷന്റെ അദ്ധ്യാത്‌മിക പിതാവ് ഫാദർ. മാത്യു ചൂരപൊയ്കയിലിന്റെ അനുഗ്രഹ ആശീർവാദത്തോടെ മരിയൻ വൈബ്സ് അഡ്വൈസർ ഫാദർ ജെയിംസ് കുരുകിലാംകാട്ടു , ,ഫാദർ ജോബി പുളിക്കകൂന്നേൽ, ( മീഡിയ ഡയറക്ടർ ഇടുക്കി രൂപത ) കെസിവൈഎം സംസ്ഥാന ട്രഷറർആയ എബിൻ കുര്യാക്കോസ്, മരിയൻ സൈന്യം വേൾഡ് മിഷൻ ചെയർമാൻ സിജു പൗലോസ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group