യുവ വൈദികൻ സിൻസൻ എടക്കളത്തൂരിന്റെ അനുസ്മരണാർഥം കെ സി വൈ എം യുവജനങ്ങൾ രക്ത ദാനം നടത്തി!

തൃശൂർ: കെ സി വൈ എം തൃശ്ശൂർ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ അനുഗ്രഹീത ഗായകനും യുവ വൈദീകനുമായ സിൻസൻ എടക്കളത്തൂരിന്റെ മൃതസംസ്ക്കാര ദിനമായ ഇന്ന് അച്ചൻ്റെ മുപ്പത്തിമൂന്ന് വർഷത്തെ ജീവിത കാലഘട്ടത്തെ സ്മരിച്ച് കൊണ്ടും, ഈശോയുടെ പരസ്യ ജീവിതം സാക്ഷ്യപെടുത്തി പതിനാറ് ഫൊറോനകളിൽ നിന്നായി 33 KCYM യുവജന സുഹൃത്തുകൾ ജൂബിലി മിഷൻ ഹോസ്പിറ്റിലിൽ രക്ത ദാനം നടത്തി. കെ സി വൈ എം തൃശ്ശൂർ അതിരൂപത ഡയറക്റ്റർ റവ.ഫാ.ലിൻസൺ തട്ടിൽ സന്നിഹിതരായി. അതിരൂപത പ്രസിഡന്റ് സാജൻ മുണ്ടൂർ, ജനറൽ സെക്രട്ടറി അഖിൽ ജോസ്, വൈസ് പ്രസിഡന്റ് ജിയോ മാഞ്ഞൂരാൻ, ജെസ്ന ജീജോ, സെക്രട്ടറി മോജോ മോസസ്, സിൻഡിക്കേറ്റ് മെംമ്പർ സാജൻ ജോസ്, ഫൊറോന ഭാരവാഹികൾ നേതൃത്വം നൽകി….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group