സംസ്ഥാനത്ത് കെഎസ്‌ആർടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ ഗണ്യമായ കുറവെന്ന് കെഎസ്‌ആർടിസി. ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതലയേറ്റ ശേഷം കെഎസ്‌ആർടിസിയില്‍ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങള്‍ ഫലം കാണുന്നു എന്നുതന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരെ കണ്ടെത്തി കർശന നടപടികള്‍ സ്വീകരിക്കാൻ തുടങ്ങിയതോടെ കെഎസ്‌ആർടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ വലിയതോതില്‍ കുറഞ്ഞെന്ന് കെ എസ് ആർ ടി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സിഎംഡി പി.എസ് പ്രമോജ് ശങ്കർ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കുവാൻ പാടുള്ളൂ എന്ന് കെഎസ്‌ആർടിസി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 07.04.2024 മുതല്‍ കെഎസ്‌ആർടിസിയുടെ വിജിലൻസ് ടീം സ്പെഷ്യല്‍ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു. തുടർച്ചയായ ബ്രീത്ത് അനലൈസർ പരിശോധനകള്‍ 137 ജീവനക്കാരെ മദ്യപിച്ചിരുന്നതിനും മദ്യം സൂക്ഷിച്ചതിനുമായി കണ്ടെത്തി.സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ മോശക്കാരാക്കുവാനോ, അവരെ പൊതുജനമധ്യത്തില്‍ അധിക്ഷേപിക്കുവാനോ ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയതല്ല ഇത്തരം ഒരു നടപടി. ഗതാഗത മേഖലയില്‍ പ്രത്യേകിച്ച് പൊതു ഗതാഗത മേഖലയില്‍ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ഉത്തരവാദിത്തമാണെന്ന് KSRTC അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group