21 കോപ്റ്റിക് ഓര്‍ത്തഡോക്സ് രക്തസാക്ഷികള്‍ വിശുദ്ധരുടെ നിരയിലേക്ക്

ഐഎസ് ഭീകരര്‍ കൊല ചെയ്ത 21 കോപ്റ്റിക് ഓര്‍ത്തഡോക്സ് രക്തസാക്ഷികളെ വിശുദ്ധരുടെ നിരയിലേക്ക് പരിഗണിച്ച് ഫ്രാന്‍സിസ് പാപ്പ. വിശ്വാസത്തിന് വേണ്ടി അവര്‍ നടത്തിയ ത്യാഗത്തെ എന്നും സ്മരിക്കുന്നതിനും കത്തോലിക്ക സഭയും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള ഐക്യം ദൃഢപ്പെടുന്നതിനും വേണ്ടിയാണ് കത്തോലിക്ക സഭയിലെ രക്തസാക്ഷി ഗണത്തിലേക്ക് ഇവര്രെ ഉള്‍പ്പെടുത്തുന്നത്.

2015 ഫെബ്രുവരി 15നാണ് ഐഎസ് ഭീകരര്‍ ലിബിയയിലെ തീരനഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയില്‍വെച്ച് 20 കോപ്റ്റിക് സഭാംഗങ്ങളും ഒരു ഘാനാ വംശജനും ഉള്‍പ്പെടെ 21 പേരെ കഴുത്തറുത്ത് കൊന്നത്. ഇവരെ വധിക്കും മുമ്പ്, ഓറഞ്ച് വസ്ത്രങ്ങള്‍ അണിയിച്ച് കൈകള്‍ പുറകില്‍ കെട്ടി മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികള്‍ തന്നെ അന്ന് പുറത്തുവിട്ടിരുന്നു. ഐസ് തീവ്രവാദികള്‍ പുറത്തുവിട്ട കൊലപാതകത്തിന്‍റെ വീഡിയോ ഇന്നും നടുക്കുന്ന ഓര്‍മയാണ്. ക്രിസ്തുവിശ്വാസം പിന്തുടരുന്നവരുടെ സ്ഥിതി ഇതാവും എന്ന മുന്നറിയിപ്പ് നല്‍കുക എന്ന ലക്ഷ്യമാണ് ഇസ്ലാമിക ഭീകരരെ ഈ പൈശാചികകൃത്യത്തിന് പ്രേരിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group