പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ

ക്രൈസ്‌തവസഭാ മേലധ്യക്ഷന്മാരെ അവഹേളിച്ചു കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങളിൽ സിപിഎം നേതൃത്വം അതൃപ്‌തി പരസ്യമാക്കിയതോടെ മണിക്കൂറുകൾക്കുള്ളിൽ വാക്കുകൾ പിൻവലിച്ചും ഖേദം പ്രകടിപ്പിച്ചും മന്ത്രി സജി ചെറിയാൻ.

വിഷയത്തിൽ കെസിബിസി പ്രസിഡൻ്റ് ഉൾപ്പെടെ ശക്തമായ എതിർപ്പുമായി രംഗത്തു വന്നിരുന്നു. വൈകാതെ സജി ചെറിയാൻ്റേത് സിപിഎം നിലപാടല്ലെന്നും പാർട്ടി നിലപാട് സെക്രട്ടറി പറയുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചു. ഇതിനു പിന്നാലെയാണ് പ്രസ്‌താവന പിൻവലിച്ചു ഖേദപ്രകടനം നടത്താൻ മന്ത്രി അടിയന്തരമായി പത്രസമ്മേളനം വിളിച്ചുചേർത്തത്.

പരാമർശങ്ങൾ വൈദികമേലധ്യക്ഷന്മാർ ഉൾപ്പെടെയുള്ളവർക്ക് ആശങ്കയും വിഷമവും ഉണ്ടാക്കിയിട്ടുണ്ടെന്നു മനസിലാക്കി, ആ വാക്കുകൾ പിൻവലിക്കുകയാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group