“ഞങ്ങള്‍ക്ക് പറയാന്‍ വാക്കുകളില്ല..ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ..

അന്തരിച്ച സ്റ്റാൻ സ്വാമിയുടെ മരണവിവരമറിഞ്ഞ്ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ജഡ്ജി ജസ്റ്റിസ് എസ് എസ് ഷിന്‍ഡെയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു..
ഇന്നുച്ചയ്ക്ക് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ബാന്ദ്ര ഹോളിഫെയ്ത്ത് ആശുപത്രി ഡയറക്ടര്‍ ഇയാന്‍ ഡിസൂസ സ്റ്റാന്‍ സ്വാമി അന്തരിച്ചെന്ന വിവരം കോടതിയെ അറിയിച്ചപ്പോളായിരുന്നു ജസ്റ്റിസ്
എസ് എസ് ഷിന്‍ഡെയുടെ പ്രതികരണം
“അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ സ്തബ്ധരാണ്. ഏറ്റവുമൊടുവില്‍ നടന്ന വിചാരണയിലും അദ്ദേഹത്തിന് ഇഷ്ടമുള്ള ആശുപത്രിയില്‍ത്തന്നെ ചികിത്സ തുടരാന്‍ ഞങ്ങളനുവദിച്ചിരുന്നു. ഞങ്ങള്‍ക്ക് പറയാന്‍ വാക്കുകളില്ല”…. ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group