ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ തമസ്കരിച്ച വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന, വിദ്യാഭ്യാസ വകുപ്പിന്റെ കുറ്റകരമായ പിഴവിന് മറയിടാനും പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണെന്ന് ഇരിങ്ങാലക്കുട രൂപത.
വിവാദമായ പാഠഭാഗം വായിക്കാന്‍ മെനക്കെടാതെ വിദ്യാഭ്യാസ വകുപ്പിലെ തല്പരകക്ഷികളായ ബുദ്ധിജീവികള്‍ പറഞ്ഞു കൊടുത്തത് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉരുവിടുകയായിരുന്നു മന്ത്രിയെന്ന് സംശയിക്കണം. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന തര്‍ക്കുത്തരം നല്കുന്ന ശൈലിയാണിത്.
കേരളത്തിലെ നവോത്ഥാന നായകന്മാരെ പരിചയപ്പെടുത്തുന്ന ഏഴാം ക്ലാസിലെ പാഠത്തില്‍ ചാവറയച്ചനെപ്പറ്റി ഒരക്ഷരം പറഞ്ഞിട്ടില്ല. ഇതു എന്തുകൊണ്ടാണെന്ന് മന്ത്രി മറുപടി പറഞ്ഞില്ല. പകരം, മറ്റു രണ്ടു ക്ലാസുകളിലെ പാഠഭാഗത്ത് അദ്ദേഹത്തെ’പരാമര്‍ശിക്കുന്നുണ്ട്’ എന്ന ബാലിശമായ ന്യായീകരണമാണ് നല്‍കിയത്. അതില്‍ പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ ചാവറയച്ചനെപ്പറ്റി അദ്ദേഹം അനാഥാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചുവെന്ന ഒറ്റവരി പരാമര്‍ശമാണുള്ളത്.
പന്ത്രണ്ടാം ക്ലാസിലെ പുസ്തകത്തില്‍ അദ്ദേഹത്തെപ്പറ്റി അഞ്ചു വരി പരാമര്‍ശവുമുണ്ട്. ഇതാണ് മന്ത്രി പറയുന്ന ന്യായീകരണം. കേരളത്തിനന്റെ നവോത്ഥാനത്തെപ്പറ്റി രണ്ടുതരം ചരിത്രമുണ്ടെന്നാണോ ഇതിന്റെ അര്‍ത്ഥം? ഒരേ കാര്യത്തില്‍ രണ്ടുതരം ചരിത്രം രചിക്കുന്ന വിദ്യാഭ്യാസ വകുപ്പും പാഠ്യപദ്ധതിയുടെ സ്രഷ്ടാക്കളായ വിദഗ്ധ സമിതിയും ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നും പത്രക്കുറിപ്പിൽ ആവശ്യപ്പെടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group