വി​​​ദ്യാ​​​ഭ്യാ​​​സ മന്ത്രിയുടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ല : ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്

ഏ​​​ഴാം ക്ലാ​​​സി​​​ലെ പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തി​​​ൽ നി​​​ന്ന് ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ​​​ച്ച​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​നു ന്യാ​​​യീ​​​ക​​​ര​​​ണ​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ​​​റ​​​ഞ്ഞ വി​​​ശ​​​ദീ​​​ക​​​ര​​​ണം തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്.

സം​​​സ്ഥാ​​​ന സി​​​ല​​​ബ​​​സി​​​ൽ ഏ​​​ഴാം ക്ലാ​​​സ് സാ​​​മൂ​​​ഹ്യ ശാ​​​സ്ത്ര പാ​​​ഠ​​​പുസ്ത​​​ക​​​ത്തി​​​ലെ ന​​​വ​​​കേ​​​ര​​​ള സൃ​​​ഷ്ടി​​​ക്കാ​​​യി എ​​​ന്ന എ​​​ട്ടാം അ​​​ധ്യാ​​​യ​​​ത്തി​​​ലാ​​ണ് മ​​​റ്റു നവോത്ഥാ​​​ന നാ​​​യ​​​ക​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ ചാ​​​വ​​​റ​​​യ​​​ച്ച​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല.

ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ​​​ച്ച​​​ൻ കേ​​​ര​​​ള സ​​​മൂ​​​ഹ​​​ത്തി​​​നു ന​​​ൽ​​​കി​​​യ സേ​​​വ​​​ന​​​ങ്ങ​​​ളെ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും, ബോ​​​ധ​​​വ​​​ത്​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് വി​​​വി​​​ധ ക​​​ർ​​​മ്മപ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ച്ചു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ശു​​​ദ്ധ ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ നി​​​സ്തു​​​ല​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ അ​​​നു​​​സ്മ​​​രി​​​ച്ചു ജൂ​​​ലൈ 11 മു​​​ത​​​ൽ 17 വ​​​രെ ‘ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ-ന​​​വോ​​​ത്ഥാ​​​ന നാ​​​യ​​​ക​​​ൻ’ വാ​​​രാ​​​ച​​​ര​​​ണം ന​​​ട​​​ത്തും.

ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ ന​​​വോ​​​ത്ഥാ​​​ന സം​​​ഭാ​​​വ​​​നക​​​ളെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യു​​​ള്ള ഗ്ലോ​​​ബ​​​ൽ സി​​​മ്പോ​​​സി​​​യം 22 നു ​​​ന​​​ട​​​ത്തും. വി​​​ശു​​​ദ്ധ ചാ​​​വ​​​റ​​​യ​​​ച്ച​​​നും കേ​​​ര​​​ള ന​​​വോ​​​ത്ഥാ​​​ന​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കും മു​​​തി​​​ർ​​​ന്ന​​​വ​​​ർ​​​ക്കു​​​വാ​​​യി ഉ​​​പ​​​ന്യാ​​​സ മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ലെ വി​​​വി​​​ധ സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന മാ​​​ന്നാ​​​ന​​​ത്തെ മ്യൂ​​​സി​​​യ​​​ത്തി​​​ലേ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ 24 നു ​​​ചാ​​​വ​​​റ പ്ര​​​യാ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ ​​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ, ട്ര​​​ഷ​​​റ​​​ർ ഡോ. ​​​ജോ​​​ബി കാ​​​ക്ക​​​ശേ​​​രി, ടെ​​​സി ബി​​​ജു, ഡോ. ​​​ജോ​​​സ്‌​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, രാ​​​ജേ​​​ഷ് ജോ​​​ൺ, ബെ​​​ന്നി ആ​​​ന്‍റ​​​ണി, മാ​​​ത്യു ക​​​ല്ല​​​ടി​​​ക്കോ​​​ട്, വ​​​ർ​​​ഗീ​​​സ് ആ​​​ന്‍റ​​​ണി, ഐ​​​പ്പ​​​ച്ച​​​ൻ ത​​​ടി​​​ക്കാ​​​ട്ട്, വ​​​ർ​​​ക്കി നി​​​ര​​​പ്പേ​​​ൽ, അ​​​ഡ്വ. ഗ്ലാ​​​ഡി​​​സ് ചെ​​​റി​​​യാ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group