ബംഗ്ലാദേശിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ റാലി

ഷേഖ് ഹസീന ഭരണകൂടത്തിനെതിരെ ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭത്തിനിടെ ന്യൂനപക്ഷ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതിൽ വൻ പ്രതിഷേധം.

തലസ്ഥാനമായ ധാക്കയിലും രണ്ടാമത്തെ വലിയ നഗരമായ ചിറ്റഗോംഗിലും ശനിയാഴ്ച നടന്ന റാലികളിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്തെന്നാണ് റിപ്പോർട്ട്.

ചിറ്റഗോംഗിലെ ചിരാഗി പഹാർ ചത്വരത്തിൽ നടന്ന റാലിയിൽ ഏഴുലക്ഷത്തോളം ഹൈന്ദവർ പങ്കെടുത്തു. സെൻട്രൽ ധാക്കയിലെ ഷാബാഗിൽ റാലി മൂലം മണിക്കൂറുകളോളം ഗതാഗതം നിലച്ചു. ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ ന്യൂനപക്ഷങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മുസ്ലിംകളും റാലിയിൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group