അഫ്ഗാൻ അഭയാർഥികളെ സ്വീകരിക്കാൻ തയ്യാറാവണം: ഓസ്ട്രേലിയൻ മെത്രാൻ സമതി.

താലിബാൻ ഭരണം പിടിമുറുക്കിയ അഫ്ഗാനിസ്ഥാനിൽ നിന്ന് ജീവനുവേണ്ടി പലായനം ചെയ്യുന്ന ജനങ്ങളെ സ്വീകരിക്കാൻ തയ്യാറാകണമെന്ന് ഭരണകൂടത്തോട് ഓസ്ട്രേലിയൻ മെത്രാൻ സമതി അഭ്യർത്ഥിച്ചു.ഇരുപതിനായിരം പേർക്കെങ്കിലും അഭയം നൽകാൻ ഓസ്ട്രേലിയ തയ്യാറാകണമെന്ന് മെത്രാൻ സംഘത്തിന്റെ അധ്യക്ഷനും ബ്രിസ്ബെയിൻ അതിരൂപതയുടെ ആർച്ചു ബിഷപ്പുമായ മാർക്ക് കൊളെറിഡ്ജ് പ്രധാനമന്ത്രി സ്കോട്ട് മോറിസണിനു അയച്ച കത്തിൽ ആവശ്യപ്പെട്ടു.താലിബാനെ എതിർക്കുന്ന ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ഭിന്ന മത, ജീവിതരീതികൾ പിന്തുടരുന്നവര്‍ പീഡിപ്പിക്കപ്പെടുന്ന അപകടസാധ്യതയെക്കുറിച്ചു ആർച്ച് ബിഷപ്പ് കൊളെറിഡ്ജ് മുന്നറിയിപ്പ് നല്‍കി. 3000 പേരെ മാത്രം സ്വീകരിക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ആർച്ച്ബിഷപ്പ് കൊളെറിഡ്ജ് ഈ അഭ്യർത്ഥന നടത്തിയത്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ആസ്ത്രേലിയ 8000 അഫ്ഗാൻ അഭയാർത്ഥികൾക്ക് അഭയം നല്കിയത് നന്ദിയോടെ അനുസ്മരിച്ച ആര്‍ച്ച് ബിഷപ്പ് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group