ന്യൂനപക്ഷക്ഷേമവകുപ്പ്: മുഖ്യമന്ത്രിപിണറായിവിജയൻ ഏറ്റെടുത്തു.

അജി ജോസഫ് കാവുങ്കൽ,

കോട്ടയം :ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുമെന്ന് ഉറപ്പായി…. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രൈസ്തവ സമൂഹത്തില്‍ നിന്നുള്ള ജനപ്രതിനിധിക്ക് നല്കുകയോ മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ചെയ്യണമെന്ന ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം ശക്തമായിരുന്നു….. മലപ്പുറം താനൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലേയ്ക്കെത്തിയ
വി. അബ്ദുറഹ്‌മാന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയെന്ന് നേരത്തേ വാർത്തയുണ്ടായിരുന്നു…. സംസ്ഥാനത്ത് മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് ക്രൈസ്തവ വിഭാഗത്തിന് കടുത്ത വിവേചനം നേരിട്ടിരുന്ന പശ്ചാത്തലത്തിലാണ് പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവ ജനപ്രതിനിധിക്ക് നല്‍കണമെന്ന്
വിവിധ ക്രൈസ്തവ സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നെങ്കിലും പുതിയ മന്ത്രിമാരുടെ വകുപ്പ്
വിഭജനം സംബന്ധിച്ച തീരുമാനം പുറത്തുവന്നപ്പോൾ
ശ്രീ.വി അബ്ദുറഹ്‌മാനാണ് ചുമതലയെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു… ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രിസ്ത്യൻ ജനപ്രതിനിധിയെ വകുപ്പ് ഭരണം ഏല്പിക്കുകയോ ചെയ്യണമെന്ന് കെ.സി.ബി.സി. മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനിയും ആവശ്യപ്പെട്ടിരുന്നു…. ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, പാഴ്സി, ബുദ്ധര്‍, ജൈനര്‍ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി ഇന്ത്യയിലെ ന്യൂനപക്ഷവിഭാഗങ്ങള്‍…..
ഈ ആറു വിഭാഗങ്ങള്‍ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതെങ്കിലും
കേന്ദ്രസര്‍ക്കാര്‍
പൊതുഖജനാവില്‍നിന്ന് അനുവദിക്കുന്ന പദ്ധതി തുകയും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം അധികാരത്തിന്റെ പിന്‍ബലത്തില്‍ സ്വന്തമാക്കുമ്പോള്‍ പിന്തള്ളപ്പെടുന്നത് ക്രൈസ്തവരാണെന്നുള്ളതാണ് വസ്തുത….കേന്ദ്രസര്‍ക്കാരില്‍ നിന്ന്
സംസ്ഥാനത്തെ ആറു ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി ലഭ്യമായ ഫണ്ടുകളുടെ വിനിയോഗം അന്വേഷണവിധേയമാക്കണമെന്ന ആവശ്യവും തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ശക്തമായിരുന്നു…..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group