ദൈവത്തിൻറെ സ്വരമായ വചനം കേൾക്കുന്നിടത്ത് അനുഗ്രഹം ഉണ്ട് അതുകൊണ്ട് വചനം കേൾക്കുകയും സ്വീകരിക്കുകയും അത് അനുസരിക്കുകയും ചെയ്യുക. ദൈവം ഒന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നിങ്ങൾ എന്റെ വാക്കുകൾ കേൾക്കുക,അത് അനുസരിക്കുക.പക്ഷേ അനുസരിക്കുക പോയിട്ട് കേൾക്കുക പോലും നാം ചെയ്യുന്നില്ല. പലപ്പോഴും നമുക്ക് തോന്നിയേക്കാം നാം കേൾക്കുന്ന വചനം നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവും ഇല്ലല്ലോ എന്നാൽ ദൈവത്തിൻറെ വാക്കുകളായ വചനത്തിൽ ഉറച്ചു വിശ്വസിക്കുക. വചനം കേൾക്കുന്ന നമ്മുടെ ജീവിതത്തിൽ അത്ഭുതം സംഭവിക്കും
മനുഷ്യഹൃദയങ്ങളെ തന്നിലേക്കടുപ്പിക്കാനാണ് യേശു വചനം മാംസമായി ഭൂമിയിൽ അവതരിച്ചത്. നമ്മൾ ഉപവാസവും നോമ്പും എല്ലാം എടുക്കുന്നതിലും അധികം കർത്താവ് ആഗ്രഹിക്കുന്നത് നമ്മൾ അവിടുത്തെ വചനം കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ്. തിരുവചനം നമ്മിൽ ഫലമേകണമെങ്കിൽ വിശ്വാസവും ദൈവകൃപയും അത്യാവശ്യമാണെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. കർത്താവിന്റെ വചനം ഒരിക്കലും ഫലരഹിതമായി തിരിച്ചുവരികയില്ല. വചനം വിശ്വസിക്കുന്നവരുടെ ജീവിതത്തിൽ അത്ഭുതകരമായി ഇടപെടുകയും സൌഖ്യപ്പെടുത്തുകയും നവീകരിക്കുകയും അവരെ വിശുദ്ധീകരിക്കുകയും ചെയ്യും.
വചനം കേൾക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കണം. തിരുവചനം അനുസരിക്കാൻ തുടങ്ങുമ്പോൾ അതിനനുസരിച്ച് നമ്മുടെ ജീവിതത്തെ നാം ക്രമപ്പെടുത്തേണ്ടതായി വരും. ചിലതൊക്കെ ഉപേക്ഷിക്കേണ്ടതായി വരും. വർഷങ്ങളായി നാം വചനം ശ്രവിക്കുന്നു. നമ്മുടെ ഹൃദയം എന്തുമാത്രം ഫലദായകമാണ്? എന്തുമാത്രം നമ്മുടെ ജീവിതത്തെ തിരുവചനത്തിന് അനുസരണമായി ക്രമപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്? തിരുവചനത്തെ ഗൌരവമായി സ്വീകരിക്കാൻ നമുക്കാവുന്നുണ്ടോ? നാം ഓരോരുത്തർക്കും വചനം കേൾക്കുകയും അതിനനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group