പാർലിമെന്റിൽ സമ്പൂർണ്ണ ഭൂരിപക്ഷം നേടി മോദി സർക്കാർ രാജ്യ സഭയും സ്വന്തമാക്കി

പാർലിമെന്റില്‍ സമ്ബൂർണ ഭൂരിപക്ഷം കരസ്ഥമാക്കി നരേന്ദ്ര മോദി സർക്കാർ. ലോക്സഭയില്‍ മാത്രം ആയിരുന്ന ഭൂരിപക്ഷം ഇപ്പോള്‍ രാജ്യ സഭയിലും കരസ്ഥമാക്കി.

ഇനി നിയമങ്ങള്‍ നിർമ്മിക്കാൻ ഭയപ്പെടേണ്ട. ആശങ്കയും വേണ്ട.ഇനി എൻ ശി എ സർക്കാർ വിവാദ ബില്ലുകള്‍ പാസാക്കുന്നത് വേദനയില്ലാത്തതാക്കാൻ പോകുന്നു.

ഉപതെരഞ്ഞെടുപ്പില്‍ ഒമ്ബത് ബിജെപി അംഗങ്ങളും സഖ്യകക്ഷികളില്‍ നിന്ന് രണ്ട് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ നരേന്ദ്ര മോദി പാർലിമെന്റില്‍ സമ്ബൂർണ്ണ ഭൂരിപക്ഷം കടന്നത്.ഒമ്ബത് പേരോടെ ബിജെപിയുടെ അംഗബലം ഇപ്പോള്‍ രാജ്യ സഭയില്‍ 96 ആയി. എൻ ഡി എക്ക് ഇപ്പോള്‍ രാജ്യ സഭയില്‍ അംഗബലം 112 ആയി.എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് മൂന്ന് പേരില്‍ എൻഡിഎ സഖ്യകക്ഷികളായ അജിത് പവാർ വിഭാഗത്തിലെയും രാഷ്ട്രീയ ലോക് മഞ്ചിലെയും എൻസിപി വിഭാഗത്തില്‍ നിന്ന് ഓരോരുത്തരും ഉള്‍പ്പെടുന്നു. ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിൻ്റെയും പിന്തുണയും ഭരണ മുന്നണിക്കുണ്ട്. കേന്ദ്ര സർക്കാരിനു രാജ്യ സഭയില്‍ 112 അംഗങ്ങള്‍ ഉള്ളപ്പോള്‍ പ്രതിപക്ഷത്തിനു 85പേരേ ഉള്ളു.

രാജ്യസഭയില്‍ 245 സീറ്റുകളാണുള്ളത്, നിലവില്‍ എട്ട് ഒഴിവുകള്‍ ഉണ്ട് — ജമ്മു കശ്മീരില്‍ നിന്ന് നാല്, നാല് നോമിനേറ്റഡ്. അസമില്‍ നിന്ന് മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ തെലി, ബിഹാറില്‍ നിന്ന് മനൻ കുമാർ മിശ്ര, ഹരിയാനയില്‍ നിന്ന് കിരണ്‍ ചാധരി, മധ്യപ്രദേശില്‍ നിന്ന് ജോർജ് കുര്യൻ, മഹാരാഷ്ട്രയില്‍ നിന്ന് ധിര്യ ഷീല്‍ പാട്ടീല്‍, ഒഡീഷയില്‍ നിന്ന് മമത മൊഹന്ത, രാജസ്ഥാനില്‍ നിന്ന് രവ്‌നീത് സിംഗ് ബിട്ടു, രാജീവ് എന്നിവരാണ്‌ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി എം പിമാർ.കോണ്‍ഗ്രസിൻ്റെ അഭിഷേക് മനു സിങ്‌വി തെലങ്കാനയില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്ന് എൻസിപി അജിത് പവാർ വിഭാഗത്തിൻ്റെ നിതിൻ പാട്ടീലും ബിഹാറില്‍ നിന്ന് ആർഎല്‍എമ്മിൻ്റെ ഉപദേന്ദ്ര കുശ്വാഹയും രാജ്യസഭയിലെത്തി.

വർഷങ്ങളായി, ലപ്പോഴും തർക്കവിഷയമായ സർക്കാർ ബില്ലുകള്‍ സർക്കാർ രാജ്യ സഭയില്‍ മാറ്റി വയ്ക്കുകയായിരുന്നു.നവീൻ പട്നായിക്കിൻ്റെ ബിജു ജനതാദള്‍, വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്‌ആർ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ അധിക പിന്തുണയും രാജ്യ സഭയില്‍ എൻ ഡി എ സർക്കാരിനു ലഭിക്കും.

543 ലോക്‌സഭയില്‍ ആകട്ടേ എൻ ഡി എക്ക് 293 എംപിമാരുടെ പിന്തുണയുണ്ട്.വിവാദമായിട്ടുള്ള വക്കഫ് ബില്‍ ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ ബില്ലുകള്‍ ഇനി നിയമമാകുവാനുള്ള നീക്കങ്ങള്‍ കേന്ദ്രസർക്കാർ നടത്തുവാനുള്ള സാധ്യത ഉണ്ട് സമീപകാലത്ത് രാജ്യത്ത് വൻ വിവാദങ്ങളും ചർച്ചയും ആയിരുന്നു ലോക്സഭയില്‍ നിലവില്‍ ബില്ല് പാസായിട്ടുണ്ടായിരുന്നുവെങ്കില്‍ രാജ്യസഭയില്‍ ഭൂരിപക്ഷം കിട്ടാത്ത അവസ്ഥ ആയിരുന്നു അതിനാല്‍ തന്നെ ബില്ല് പാർലമെൻറില്‍ അവതരിപ്പിക്കാതെ പാർലമെന്റിന്റെ സെലക്‌ട് കമ്മിറ്റിക്ക് വിടുകയായിരുന്നു ഈ ബില്ലും ഉടൻതന്നെ ഇനി പാർലമെന്റില്‍ വെളിച്ചം കാണും എന്നാണ് കരുതുന്നത്.

അതുപോലെ ബിജെപി സർക്കാരിൻറെ ഏറ്റവും വലിയ നയപ്രഖ്യാപനമാണ് ഏകീകൃത സിവില്‍ കോഡ് കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ട പ്രസംഗത്തില്‍ എടുത്ത് പ്രതിപാദിച്ച കാര്യമാണ് രാജ്യത്ത് ഒരു സിവില്‍ കോഡ് എന്നത് മതങ്ങള്‍ക്കും ജാതികള്‍ക്കും അധികമായി എല്ലാവർക്കും ബാധകമായ സിവില്‍ കോഡ് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത് നിലവിലെ സിവില്‍ കോഡിനെ വർഗീയ സിവില്‍ കോഡ് എന്നും നരേന്ദ്രമോദി ചെങ്കോട്ട പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു

ഒരു രാജ്യം ഒരു നിയമം എന്നുള്ള ആവശ്യവും നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു ഇതും ഇനി പാർലമെന്റില്‍ വെളിച്ചം കാണും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് മൂന്നാം നരേന്ദ്രമോദി സർക്കാർ ബിജെപിയുടെ മാറ്റിവെച്ച മാറ്റിവെച്ചിട്ടുള്ള പല നിയമങ്ങളും നടപ്പാക്കും പാർലമെൻറ്റില്‍ കൊണ്ടുവരും എന്നും സൂചനകള്‍ ഉണ്ട് രാജ്യസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കിയ ബിജെപി സർക്കാർ ഇനി കൂടുതല്‍ അവരുടെ നയങ്ങളില്‍ ഭീഷ്മത പുലർത്തും എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group