സൂര്യനെ ലക്ഷ്യമാക്കി വിക്ഷേപണത്തിന് തയാറായി ‘ആദിത്യ എൽ1…

സൂര്യനെ ലക്ഷ്യമാക്കി ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ‘ആദിത്യ എൽ1 വിക്ഷേപണത്തിന് തയാറായി.

ബെംഗളുരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്സി) നിർമിച്ച ആദിത്യ എൽ1 പരിശോധനകൾക്കുശേഷം റോക്കറ്റിൽ ഘടിപ്പിച്ചു. ഇതിന്റെ ചിത്രങ്ങൾഐഎസ്ആർഒ പുറത്തുവിട്ടു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു സെപ്റ്റംബർ രണ്ടിനു പകൽ 11.50നു പിഎസ്എൽവി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group