വണക്ക മാസം:നാലാം ദിവസം

പ്രിയമുള്ളവരേ,
യഥാർത്ഥത്തിൽ ക്രിസ്തു കുരിശു ചുമന്ന് നടന്നുകയറിയത് പീലാത്തോസിന്റെ അരമനയിൽ നിന്ന് ഗോല്ഗോഥായിലേക്ക് ആയിരുന്നില്ല.
ദൈവ പിതാവിന്റെ മനസ്സിൽനിന്ന് മനുഷ്യ മനസ്സുകളിലേക്കായിരുന്നു….
അവിടെയവൻ പാരതന്ത്ര്യത്തിന്റെ കല്ലറകൾ തകർത്തു…
പരിശുദ്ധാത്മാവിനെ കുടിയിരുത്തി… രക്ഷയുടെ താക്കോൽക്കൂട്ടം സമ്മാനിച്ചു…. ഏറ്റവുമൊടുവിൽ അമലോത്ഭവയായ മാതാവിന്റെ നിർമ്മല ഹൃദയത്തിന്റെ
താഴ് വരയിൽ നമുക്ക് അഭയകൂടാരമൊരുക്കി…
വെറൊനിക്കായുടെ പട്ടു തൂവാലയിൽ പതിഞ്ഞ ആ സ്നേഹത്തിന്റെ അടയാളം പോലെ അവന്റെ മുഖം നമ്മുടെ ഹൃദയ ഭിത്തികളിൽ എന്നും പതിഞ്ഞു കിടക്കാൻ അവിടുന്ന് അനുവദിച്ചു….!!!
അനുഗ്രഹിച്ചു….!!! ”അമലോത്ഭവ ജനനീ മാലിന്യം കൂടാതെ ഞങ്ങളുടെ ആത്മാവിനെ കാത്തുകൊള്ളേണമേ.പരി. കന്യകയുടെ ജനനത്താല്‍ ലോകത്തെ അനുഗ്രഹിച്ച ദൈവമേ! ഞങ്ങള്‍ അങ്ങേ സ്തുതിക്കുന്നു. നീതിസൂര്യനായ മിശിഹായുടെ ജനനത്തിനു മുമ്പേ അങ്ങ് ലോകത്തിന് പ്രത്യാശ പകര്‍ന്നു. അങ്ങേ ദിവ്യസുതനെ മറ്റുള്ളവരും അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ ജനനം ഭൂലോകസൗഭാഗ്യം അനുഭവിക്കാനുളള അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോമിശിഹായോടപേക്ഷിച്ചു നല്‍കണമേ. ആമേൻ…. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

സുകൃത ജപം:
ഉദയനക്ഷത്രമായ
പരി. മറിയമേ ഞങ്ങളുടെ ജീവിതം പ്രത്യാശപൂര്‍ണ്ണമാക്കണമേ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group