സിറിയൻ അഭയാർത്ഥിളെ സ്വീകരിച്ച് ഇറ്റലി

ലെബനോനിൽ നിന്ന് വിവിധ സംഘടനകളും ഇറ്റലിയും തമ്മിലുള്ള ഉടമ്പടി പ്രകാരം എൺപത്തിയഞ്ച് സിറിയൻ അഭയാർത്ഥികളെ സ്വീകരിച്ചു.

യുക്രൈനിലെ യുദ്ധം ശക്തമായി തുടരുമ്പോഴും, ഇറ്റലിയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും മാനുഷിക ഇടനാഴികൾ വഴി ഇപ്പോഴും അഭയാർത്ഥികൾ എത്തുന്നതായി സാന്ത് എജീദിയോ സംഘടന അറിയിച്ചു. കഴിഞ്ഞ പതിനൊന്ന് വർഷമായി സിറിയയിൽ തുടരുന്ന സംഘർഷങ്ങളിൽ നിന്ന് രക്ഷപെട്ട് ലെബനോനിൽ അഭയാർത്ഥി ക്യാമ്പുകളിൽ താമസിച്ചിരുന്ന കുറച്ച് ആളുകളാണ് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിലെത്തിയത്. വടക്കൻ ലെബനോനിലെ ബെക്കാ താഴ്‌വരയിൽ നിന്നാണ് ഇവർ ഇറ്റലിയിലേക്ക് പുറപ്പെട്ടത്. നിലവിൽ തുടരുന്ന കോവിഡ് മഹാമാരിയും, രാഷ്ട്രീയ പ്രതിസന്ധിയും അഭയാർത്ഥി ക്യാമ്പുകളിലെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

ഇപ്പോൾ എത്തിയിരിക്കുന്ന ആളുകൾക്ക് പുറമെ ഇരുപത് ആളുകൾകൂടി റോമിലെത്തുമെന്ന് സാന്ത് എജീദിയോ സംഘടന അറിയിച്ചു. ആകെയുള്ള നൂറ്റിയഞ്ചു പേരിൽ മുപ്പത്തിയെട്ടു പേർ പ്രായപൂർത്തിയെത്താത്തവരാണ്. ഇവരിൽ കുറച്ചു കുട്ടികൾക്ക് വൈദ്യസഹായവും ആവശ്യമുള്ളവരാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group