കാൻസർ ബാധിതരായ കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സ്നേഹ വർണക്കൂട്ടൊരുക്കി 121 അമ്മമാർ. ‘കലയിലൂടെ കരുതല്‍’ എന്ന ലക്ഷ്യത്തോടെ സ്നേഹ വർണങ്ങള്‍’ എന്ന സ്ത്രീ കൂട്ടായ്മയാണ് ലളിതകല അക്കാഡമി ആർട്ട് ഗാലറിയില്‍ ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്.
ചിത്രം വിറ്റ് കിട്ടുന്ന തുക കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കുരുന്നുകള്‍ക്കായുള്ള സ്നേഹസ്പർശം പദ്ധതിയ്ക്കായി കൈമാറും.
കലയെ ജീവകാരുണ്യത്തിനായി നീക്കിവെച്ച ഈ അമ്മമാർ ഇക്കാലയളവില്‍ പ്രദർശനങ്ങള്‍ വഴി കിട്ടിയ പണം ഉപയോഗിച്ച് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തുന്ന കുട്ടികള്‍ക്കായി പാർക്ക് നിർമ്മിച്ചു നല്‍കിയിരുന്നു. കാൻസർ വാർഡിലെ കുട്ടികള്‍ക്ക് ടിവി, പ്രൊജക്ടർ, പഠനോപകരണങ്ങള്‍, പുസ്തകങ്ങള്‍ ബെഡ്ഷീറ്റുകള്‍ തുടങ്ങിയവയും നല്‍കി.
കേരളത്തിനകത്തും പുറത്തുമുള്ള 121 സ്ത്രീകളുടെ അക്രലിക്, ജലച്ഛായം തുടങ്ങിയവയില്‍ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 2000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപവരെ വില വരുന്ന ചത്രങ്ങളുണ്ട്. പ്രദർശനം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ 25 ചിത്രങ്ങളാണ് വിറ്റഴിഞ്ഞത്.
10 വീട്ടമ്മമാരുമായി 2013ല്‍ തുടങ്ങിയതാണ് ചിത്ര പ്രദർശനം. 2013 ജനുവരിയില്‍ ആർട്ട് ഗാലറിയില്‍ ആദ്യ പ്രദർശനം നടത്തി നന്മയുടെ വഴി തുറന്നു. വിവിധ മേഖലകളിലെ വനിതകളാണ് ആർട്ട് ഗാലറിയിലെ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തത്. കഴിയാവുന്നത്ര ചിത്രങ്ങള്‍ വില്‍പ്പന നടത്തി നല്ലൊരു തുക ഈ കുരുന്നുകള്‍ക്ക് നല്‍കണമെന്നാണ് കൂട്ടായ്മയുടെ ആഗ്രഹം. 21 വരെയാണ് പ്രദർശനം നടക്കുന്നത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group