എംഎസ്എഫ് പുരസ്കാരം കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക്

സീറോമലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവക്ക് സാമൂഹിക പ്രവർത്തനത്തിലെ ദേശീയ മികവിനുള്ള ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ (എംഎസ്എഫ് ) പുരസ്കാരം.

രാജ്യത്തുടനീളമുള്ള നിർധന കുടുംബങ്ങൾക്ക് വിവിധ സാമൂഹിക സംഘടനകളിലൂടെ ജീവകാരുണ്യപ്രവർത്തനം നടത്തിയതത് പരിഗണിച്ചാണ് കർദ്ദിനാൾ ക്ലീമിസിന് പുരസ്കാരം. ഒരു ലക്ഷം രൂപയും മെമന്റോയുമാണ് പുരസ്‌കാരം.

ഈ മാസം 28ന് വൈകുന്നേരം അഞ്ചിന് ന്യൂഡൽഹി സൻസദ് മാർഗിലെ എൻഡിഎംസി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ആറ് വിഭാഗങ്ങളിൽ ദേശീയതലത്തിൽ മികവ് കാട്ടിയ പത്ത് പേർക്കാണ് ഈ വർഷത്തെ എംഎസ്എഫ് പുരസ്‌കാരം നൽകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m