Pope Francis condemns use of nuclear weapons
വത്തിക്കാൻ സിറ്റി: അണ്വായുധം ഉപയോഗിക്കും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിക്കൊണ്ട് ലോകത്തിൽ സമാധാനം സ്ഥാപിക്കാൻ ഒരിക്കലും സാധ്യമല്ലെന്ന് ഫ്രാൻസിസ് പാപ്പാ. കത്തോലിക്കാ സഭ സമാധാനം സ്ഥാപിക്കാനും സൂക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹംപാ വ്യക്ത്മാക്കി.
“ജനങ്ങളും രാഷ്ട്രങ്ങളും തമ്മിൽ സമാധാനം ഉറപ്പാക്കാൻ കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണ്. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ കത്തോലിക്കാ സഭയ്ക്ക് സമാധാനം സ്ഥാപിക്കാൻ കടമയുണ്ട്” – പാപ്പാ പറഞ്ഞു. പരസ്പരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രാജ്യങ്ങൾ ഉണ്ടാക്കുന്ന ഭയാധിഷ്ടിത സമാധാനവും യഥാർത്ഥ സമാധാനവും തമ്മിൽ താരതമ്യം ചെയ്യാൻപോലും സാധിക്കുകയില്ലെന്ന് പാപ്പാ വ്യക്തമാക്കി. ഐക്യവും സഹകരണവും വഴിയാണ് സമാധാനം സ്ഥാപിക്കേണ്ടത്. പരസ്പരം ആശ്രയിച്ചും ഉത്തരവാദിത്വങ്ങൾ പങ്കുവച്ചും കൊണ്ടാണ് സമാധാനം, രാജ്യാന്തര സ്ഥിരത എന്നീ ലക്ഷ്യങ്ങൾ നേടിയെടുക്കേണ്ടതെന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group