ന്യൂ ഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്ബനിയായ സ്റ്റാർലിങ്കിന് ഇന്ത്യയില്‍ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു.
സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവന ലൈസൻസ് (ജി.എം.പി.സി.എസ്) അനുവദിക്കുന്നതിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ
സുരക്ഷാ നിബന്ധനകള്‍ കമ്ബനി അംഗീകരിച്ചതോടെയാണിത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയ്ക്കുള്ളില്‍ സംഭരിക്കുകയും അന്വേഷണ ഏജൻസികള്‍ ആവശ്യപ്പെടുമ്ബോള്‍ പങ്കിടുകയും ചെയ്യണമെന്ന നിബന്ധന അടക്കമാണിത്.
ഇനി ഔദ്യോഗികമായി ധാരണാപത്രത്തില്‍ ഒപ്പിടണം. അതിന്റെ അടിസ്ഥാനത്തിലാണ് ട്രയല്‍ സ്പെക്‌ട്രം സ്വന്തമാക്കി പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നല്‍കുക. 2022 ഒക്ടോബറിലാണ് സ്റ്റാർ ലിങ്ക് ജി.എം.പി.സി.എസ് ലൈസൻസിനായി അപേക്ഷിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m