13 വയസുള്ള നീന റൂയിസ് അബാദിൻ്റെ നാമകരണവുമായി ബന്ധപ്പെട്ട രൂപതാ തല നടപടികൾക്ക് വത്തിക്കാൻ അനുമതി നൽകി.
ഫിലിപ്പിയൻസിലെ ഇലോകോസ് നോർട്ടെ പ്രവിശ്യയിലെ ഒരു പട്ടണമായ സരട്ടിൽ നിന്നുള്ള അഭിഭാഷക ദമ്പതികളുടെ മകളായിരുന്നു നീന റൂയിസ് അബാദ്. അവളും സഹോദരിയായ മേരി ആനും ക്യൂസോൺ സിറ്റിയിലാണ് ജനിച്ചതും വളർന്നതും. അവൾക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് അവളുടെ പിതാവ് മരണമടയുന്നത്. അതിനുശേഷം 1988 ഏപ്രിലിൽ അവളുടെ കുടുംബം സരട്ടിലേക്ക് താമസം മാറി.
അവൾ പഠനത്തിൽ മിടുക്കിയായിരുന്നു. ഏറ്റവും ഉയർന്ന നിലയിൽ പ്രാഥമിക ബിരുദം നേടിയ നീന തുടർന്ന് മരിയാനോ മാർക്കോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ലബോറട്ടറി സ്കൂളിൽ ഹൈസ്കൂൾ ഒന്നാം വർഷ ബിരുദവും നേടി. ആ കാലയളവിലാണ് അവളുടെ അമ്മ നീതിന്യായ വകുപ്പിൻ്റെ ഭൂമിപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കമ്മീഷൻ്റെ ചീഫ് ഹിയറിംഗ് ഓഫീസറായി ചുമതലയേൽക്കുന്നത്. അതുകൊണ്ടുതന്നെ 1993 ജൂൺ മുതലുള്ള അവളുടെ ഹൈസ്കൂൾ പഠനം ക്യൂസൺ സിറ്റിയിലെ സ്കൂൾ ഓഫ് ഹോളി സ്പിരിറ്റിലേക്ക്
നീനയ്ക്ക് പത്തു വയസ്സുള്ളപ്പോഴാണ്, ഹൃദയപേശികൾ കട്ടിയുള്ളതായി മാറുന്ന ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്ന ഒരു അപൂർവരോഗബാധിതയാണ് താനെന്ന് അവളറിയുന്നത്. ഇത് ഒരിക്കലും ഭേദമാക്കാനാവാത്ത ഒരു ഹൃദ്രോഗമായിരുന്നു. പുതിയ സ്കൂളിൽ പഠനമാരംഭിച്ച അതേ വർഷം തന്നെ ഹൃദയാഘാതം ഉണ്ടാവുകയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പുതന്നെ അവൾ മരണപ്പെടുകയും ചെയ്തു.
അവൾ വലിയ കാര്യങ്ങളൊന്നും ചെയ്തിരുന്നില്ല. എന്നാൽ ആ പതിമൂന്നു വയസ്സുകാരി ഒരുപാട് ചെറിയ കാര്യങ്ങൾ ചെയ്തു. അവയെല്ലാം ദൈവതിരുമുമ്പിൽ വലിയ കാര്യങ്ങളായിരുന്നു എന്നതാണ് അവളുടെ പ്രവൃത്തികളുടെ പ്രത്യേകത. അവളിലെ വിശ്വാസം വളരെ ആഴമേറിയതായിരുന്നു. അവൾ ചെയ്തിരുന്ന കൊച്ചുകൊച്ചു ജീവകാരുണ്യ പ്രവർത്തികൾ അനേകരെ സ്വാധീനിച്ചിരുന്നതായി പലരും പങ്കുവച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m