ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥന നടത്താം.കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകൾ നൽകില്ല.

കേരളത്തിൽ കോവിഡ് ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകേണ്ടെന്ന് തീരുമാനിച്ച് സംസ്ഥാന സർക്കാർ.എന്നാൽ ആരാധനാലയങ്ങളിൽ 15 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഞായറാഴ്ച ദിവസങ്ങളിൽ ആരാധന നടത്തുവാൻ പ്രത്യേക അനുമതി നൽകി.
ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് പള്ളികള്‍ക്ക് കൂടുതല്‍ ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യവും വാരാന്ത്യ ലോക്ഡൗണും കണക്കിലെടുത്താണ് കൂടുതല്‍ ഇളുവകള്‍ അനുവദിക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനം.ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും കൂടുതൽ ഇളവുകളെ കുറിച്ച് ചർച്ച ചെയ്യുവാൻ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും മറ്റൊരു യോഗം കൂടുവാനും തീരുമാനിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group