കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിന് നാളെ തുടക്കം

കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം നാളെ മുതൽ പാലാ അൽഫോൻസിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. 17 വരെയാണ് സമ്മേളനം

കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡൻ്റ് ആർച്ച് ബിഷപ്പ്സ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനാകും. ഭാരത കത്തോലിക്ക സഭയുടെ മൂന്ന് റീത്തുകളുടെയും പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും.

ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ പങ്കെടുക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ അറിയിച്ചു. ‘ഇന്ത്യയിലെ സാമുഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അല്‌മായരുടെ സവിശേഷ പങ്ക്’ എന്നതാണ് പ്രമേയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group