നീറ്റ് ബിരുദാനന്തരപരീക്ഷ ജൂലായ് ആദ്യവും കൗണ്‍സലിങ് ഓഗസ്റ്റ് ആദ്യവും നടക്കും. ദേശീയ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) ഈ വര്‍ഷം നടത്തില്ലെന്നും എൻ.ടി.എ. വൃത്തങ്ങള്‍ വ്യക്തമാക്കി.
2019-ലെ എം.ബി.ബി.എസ്. ബാച്ചിനെയാകും 2024-ല്‍ നടക്കുന്ന ആദ്യ നെക്സ്റ്റിന് പരിഗണിക്കുകയെന്നായിരുന്നു എൻ.എം.സി. ആദ്യം അറിയിച്ചത്. ഇതിനെതിരേ വിദ്യാര്‍ഥികളും അധ്യാപകരും സാമൂഹിക മാധ്യമങ്ങളില്‍ നെക്സ്റ്റ് ബഹിഷ്കരണ കാമ്ബയിൻ ആരംഭിച്ചിരുന്നു. ഒപ്പം, നെക്സ്റ്റിന്റെ യോഗ്യതാ പെര്‍സന്റൈല്‍, രണ്ടുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ ഇടവേളകള്‍ എന്നിവ പുനരാലോചിക്കാനാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്കും എൻ.എം.സി.ക്കും വിദ്യാര്‍ത്ഥികള്‍ കത്തും അയച്ചു. ഇതിനുപിന്നാലെ പുതിയ അറിയിപ്പുണ്ടാകും വരെ നെക്സ്റ്റ് നടത്തില്ലെന്ന് എൻ.എം.സി. സെക്രട്ടറി ഡോ. പുല്‍കേഷ് കുമാര്‍ നോട്ടീസിലൂടെ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group