ഇതാ… ജീവിതത്തെ സുവിശേഷം ആക്കി മാറ്റിയ യഥാർത്ഥ വചനപ്രസംഗക…

ശാരീരികന്യൂനതകളെ പോലും ഇത്രയും ഉൾക്കൊണ്ട് നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കുന്നവൾക്ക് ഒരു ചെറിയ ആഗ്രഹം മാത്രം ബാക്കി നിൽക്കുന്നു, സ്വന്തമായി ഒരു കുഞ്ഞു വീട് വേണം… നീണ്ട വർഷങ്ങൾ കഠിനാധ്വാനം ചെയ്തിട്ടും വയറും വരിഞ്ഞുമുറുക്കി കെട്ടിയിട്ടും ആ ലക്ഷ്യത്തിൽ എത്തുവാൻ സാധിച്ചില്ല… പലതുള്ളി പെരുവെള്ളം എന്ന പഴമൊഴിപോലെ പറ്റുന്നവർക്ക് എല്ലാം ഒരു ചെറിയ സഹായം നൽകി ഈ ചേച്ചിയെ ഒന്ന് സഹായിച്ചാലോ…?😇

ഈ ചേച്ചിയുടെ ശാരീരികന്യൂനതകളെ നോക്കി പലരും കളിയാക്കുന്നു എന്ന വേദന നിറഞ്ഞ അവരുടെ പങ്കുവയ്ക്കൽ കേട്ടിരുന്നപ്പോൾ വല്ലാത്ത ഒരു വിഷമം… കഴിഞ്ഞവർഷം ഓസ്ട്രേലിയയിൽ ശാരീരികബലഹീനതയുള്ള ഒരു കുഞ്ഞു ബാലനെ കൂട്ടുകാർ കളിയാക്കിയപ്പോൾ ലോകം മുഴുവൻ അവനെ ആശ്വസിപ്പിച്ചു തോളിലേറ്റി… പക്ഷെ നമ്മുടെ നാട്ടിലും അയൽവക്കത്തും ഉള്ളവരെ ഒളിഞ്ഞും തെളിഞ്ഞും കളിയാക്കലുകളുടെ അമ്പുകൾ ഉതിർക്കാൻ നാം മുൻപന്തിയിലാണ്… സത്യത്തിൽ എന്തൊരു വിരോധാഭാസമാണ് അല്ലേ… അകലങ്ങളിലുള്ളവനെ ചേർത്തു നിർത്തുകയും അടുത്തുള്ളവനെ അകറ്റിനിർത്തുകയും ചെയ്യുന്ന സ്വഭാവസവിശേഷത…😒

അപരൻ്റെ ശാരീരിക ന്യൂനതകൾ ചൂണ്ടി ആരും ആരെയും നിന്ദിക്കാതിരിക്കാൻ പരിശ്രമിക്കാം. നാവ് ഒരു വാൾ ആണ്, അപരൻ്റ ജീവനെ തകർത്തു കളയാനുള്ള ശക്തി അതിനുണ്ട്. എന്നാൽ ആ നാവിന് തന്നെ തകർന്ന ജീവിതങ്ങളെ തളിർത്ത് വളരാൻ സഹായിക്കാൻ സാധിക്കും… ഞാൻ എൻ്റെ നാവ് പ്രയോഗിക്കുന്നത് അപരൻ്റ ജീവനെ തകർക്കാൻ ആണോ തളിർക്കാൻ ആണോ…? എന്ന് ഇടയ്ക്കിടെ ഒന്ന് ആത്മശോദന ചെയ്യുന്നത് വളരെ നല്ലതാണ്…😉

സി. സോണിയ തെരേസ് ഡി. എസ്. ജെ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group