കർഷക ആത്മഹത്യകൾക്ക് മറുപടി വേണം : മാനന്തവാടി രൂപത

കേരളത്തിൽ തുടർച്ചയായി നടക്കുന്ന കർഷക ആത്മഹത്യയ്ക്ക് ശാശ്വതമായ പരിഹാരം അധികാരികൾ കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപതാസമിതി ആവശ്യപ്പെട്ടു.

വാങ്ങിയ കടം തിരിച്ചടയ്ക്കാൻ പറ്റാതെ ഗത്യന്തരമില്ലാതെ കർഷകർ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിൽ. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും, കർഷകരുടെ ആവശ്യങ്ങളും കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങളിലും ആവശ്യമായ ശ്രദ്ധപുലർത്തുന്നില്ലെന്ന് രൂപതാസമിതി ഉന്നയിച്ചു. കാർഷിക വിളകൾക്ക് ന്യായമായ വില സർക്കാർ ഉറപ്പാക്കണം. മഴക്കെടുതിമൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം. ആത്മഹത്യചെയ്ത കർഷകന്റെ കടം എഴുതിത്തള്ളി കുടുംബത്തിന് ധനസഹായം നൽകുകയും ഇത്തരം കർഷക ആത്മഹത്യകൾ തുടരാതിരിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുമാണെന്ന് രൂപതാസമിതി അവശ്യപ്പെട്ടു.

രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ, വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group