ന്യൂ ഡല്‍ഹി: പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് റിലയൻസ് ജിയോ. ജൂലൈ മൂന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
ജിയോ നിരക്ക് വർധന വരുന്നതോടെ എയർടെല്‍, വോഡാഫോണ്‍- ഐഡിയ കമ്ബനികളും നിരക്കു വർധന ഉടൻ പ്രഖ്യാപിച്ചേക്കും.
12.5 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് ജിയോ വിവിധ പ്ലാനുകളില്‍ വർധനവ് വരുത്തിയത്. നേരത്തെ 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിനു 189 രൂപ ഇനി മുതല്‍ നല്‍കേണ്ടി വരും. പ്രതിദിനം 1 ജിബി പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് 209 രൂപയ്ക്ക് പകരം ഇനി 249 രൂപ നല്‍കേണ്ടി വരും.
പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ 239 രൂപയില്‍ നിന്നു 299 രൂപ ആകും. 2 ജിബിക്ക് ഇനി മുതല്‍ 299 രൂപയായിരിക്കില്ല. 349 രൂപയായിരിക്കും നല്‍കേണ്ടി വരിക. പ്രതിദിനം 2.5 ജിബി ഡാറ്റ നല്‍കിയ പ്ലാൻ 349 രൂപയില്‍ നിന്നു 399 രൂപയായി മാറും. 3 ജിബി ഡാറ്റ പ്ലാനിനു ഇനി 399 രൂപയ്ക്ക് പകരം 449 രൂപ നല്‍കണം.
രണ്ട് മാസത്തേക്കുള്ള 479 രൂപയുടെ 1.5 ജിബി ഡാറ്റ പ്ലാനിനു ഇനി 579 രൂപ നല്‍കണം. പ്രതിദിനം 2 ജിബി ഡാറ്റ നല്‍കുന്ന പ്ലാൻ 533 രൂപയില്‍ നിന്നു 639 രൂപയാകും. മൂന്ന് മാസത്തേക്കുള്ള 6 ജിബി ഡാറ്റ പ്ലാൻ 395 രൂപയില്‍ നിന്നു 479 രൂപയിലെത്തുന്നതും പുതിയ മാറ്റത്തിലുണ്ട്.
1,559 രൂപയുടെ (24 ജിബി) വാർഷിക പ്ലാൻ ഇനി 1,899 രൂപയായിരിക്കും. 2.5 ജിബിയുടെ 2,999 രൂപ വാർഷിക പ്ലാനിനു ഇനി 3,599 രൂപ നല്‍കണം. പ്രതിദിനം 2 ജിബിക്ക് മുകളില്‍ ഡാറ്റയുള്ള പ്ലാനുകളിലെ 5ജി സേവനങ്ങള്‍ ഇനി അണ്‍ ലിമിറ്റഡായിരിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group