സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡില്‍. ഇന്നലെ മാത്രമായി 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.

104.63 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഈ കഴിഞ്ഞ മാർച്ച്‌ 27-ന് ഉപയോഗിച്ചിരുന്നു. ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം ഇതിനെ മറികടന്നാണ് സർവകാല റെക്കോർഡില്‍ എത്തിയിരിക്കുന്നത്.

പീക്ക് സമയ ആവശ്യകതയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 5,265 മെഗാവാട്ട് വൈദ്യുതിയാണ് ഇന്നലെ വൈകിട്ട് ആറ് മുതല്‍ 11 വരെ ഉപയോഗിച്ചത്. ഉപഭോഗത്തില്‍ വർദ്ധനവുണ്ടാകുന്നതിനാല്‍ പവർ എക്‌സ്‌ചേഞ്ചില്‍ നിന്നും അമിത വിലയ്‌ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്‌ഇബി വിതരണം തുടരുന്നത്. മിക്ക ദിവസങ്ങളിലും 300 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതിയാണ് ഉയർന്ന വിലയ്‌ക്ക് വാങ്ങുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group