സീറോമലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനങ്ങൾ നടത്തി.

സീറോമലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനങ്ങൾ നടത്തി.
സീറോമലബാർസഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ ഓർഡിനറി ട്രൈബൂണലിന്റെ പ്രസിഡന്റായും വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ ജനറലായും കല്യാൺ രൂപതാംഗമായ റവ. ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ നിയമിതനായി. ഈ ചുമതലകൾ വഹിച്ചിരുന്ന റവ. ഫാ. തോമസ് ആദോപ്പിള്ളിൽ കോട്ടയം അതിരൂപതയുടെ ജുഡീഷ്യൽ വികാരിയായും ചാൻസലറായും നിയമിതനായതിനെത്തുടർന്നുണ്ടാ
ഒഴിവിലേക്കാണ് ഫാ. എലുവത്തിങ്കലിനെ നിയമിച്ചിരിക്കുന്നത്.

സീറോമലബാർ മിഷൻ, സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലനശുശ്രൂഷയ്ക്കുമായുമാ യുള്ള കമ്മീഷൻ, ദളിത് വികാസ് സൊസൈറ്റി എന്നിവയുടെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിക്കും. 1995ൽ വൈദികനായ ഫാ. എലുവത്തിങ്കൽ തൃശൂർ അതിരൂപതയിലെ ചൊവ്വൂർ ഇടവകാംഗമാണ്. കല്യാൺ, ഷംഷാബാദ് രൂപതകളുടെ വികാരി ജനറൽ, ജുഡീഷ്യൽ വികാരി, ചാൻസലർ എന്നീ ചുമതലകൾ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. എം.എസ്.ടി. സമർപ്പിത സമൂഹാംഗമായ റവ. ഫാ. സിജു അഴകത്താണ് കഴിഞ്ഞ ആറു വർഷങ്ങളായി ഈ ശുശ്രൂഷകൾ നിർവഹിച്ചിരുന്നത്. സഭാകാര്യാലയത്തിൽ ശുശ്രൂഷ
ചെയ്തിരുന്ന ചങ്ങനാശ്ശേരി അതിരൂപതാംഗമായ റവ. ഫാ. ജോർജ് മഠത്തിപ്പറമ്പിൽ തന്റെ സേവനം പൂർത്തിയാക്കിയതിനാൽ അദ്ദേഹത്തിനും യാത്രയയപ്പ് നൽകി.

കൂടാതെ Appellate Safe Environment കമ്മിറ്റിയുടെ ചെയർപേഴ്സൺ ആയി വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെ അധ്യാപകനായ റവ. ഫാ. ജോർജ് തെക്കേക്കരയയെയും കമ്മിറ്റി അംഗമായി റവ. ഫാ. ജെയിംസ് തലച്ചെല്ലൂരിനെയും നിയമിച്ചു.
മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയുടെ ഫിനാൻസ് ഓഫീസറായി ശുശ്രൂഷ ചെയ്തുവരുന്ന പാലാ രൂപതാംഗമായ റവ. ഫാ. ജോസഫ് തോലാനിക്കലിനെ അഞ്ചു വർഷത്തേക്കുകൂടി പുനർനിയമിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group